10 December 2025, Wednesday

Related news

December 4, 2025
December 2, 2025
November 28, 2025
November 22, 2025
November 22, 2025
November 21, 2025
November 21, 2025
November 21, 2025
November 20, 2025
November 19, 2025

സ്ത്രീ പീഡന കേസില്‍ ട്രംപിന് തിരിച്ചടി; പരാതികാരിക്ക് 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

Janayugom Webdesk
വാഷിങ്ടണ്‍
May 10, 2023 10:14 pm

യുഎസ് മുന്‍ പ്രസിഡന്റും ബിസിനസുകാരനുമായ ഡൊണാള്‍ഡ് ട്രംപിനെതിരായ പീഡന പരാതിയില്‍ തിരിച്ചടി. എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഇ ജീന്‍ കരോളിനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ട്രംപിന് 50 ലക്ഷം ഡോളര്‍ പിഴ ശിക്ഷ വിധിച്ചു. ലോകം സത്യം തിരിച്ചറി‍ഞ്ഞുവെന്ന് വിധിപ്രഖ്യാപനത്തിന് ശേഷം കരോള്‍ പ്രതികരിച്ചു.
മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിനുള്ളില്‍ വെച്ച് ട്രംപ് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കരോളിന്റെ പരാതി. ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനുമേല്‍ ആരോപിച്ചത്. ആരോണത്തില്‍ പറയുന്ന തരത്തില്‍ ലൈംഗിക ബന്ധം നടന്നതിന് തെളിവുണ്ടെന്നും, കരോളിനെ അപകീര്‍ത്തിപ്പെടുത്തിയതില്‍ ട്രംപ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയെങ്കിലും, ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടില്ല.
കരോളിനെ തനിക്ക് പരിചയമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ട്രംപിന്റെ വാദം. പണവും പ്രശസ്തിയും ലക്ഷ്യം വെച്ചാണ് ആരോപണങ്ങള്‍ ഉയര്‍ത്തിരിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ആരോപണങ്ങളെ വ്യാജവും നുണയും എന്ന് വിളിച്ചതിന് ട്രംപിനെതിരെ മാനനഷ്ടകേസ് നിലനില്‍ക്കുമെന്നാണ് ജൂറി കണ്ടെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ട്രംപ് ലൈംഗികാതിക്രമത്തിന് ഉത്തരവാദിയെന്ന് നിയമപരമായി കണ്ടെത്തുന്നത്.
ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന ജൂറി കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപ് കുറ്റക്കാരനാണെന്ന് വിധിയെഴുതിയത്.

Eng­lish Sum­ma­ry; Don­ald Trump’s first response after E Jean Car­roll sex abuse verdict
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.