10 December 2025, Wednesday

Related news

December 8, 2025
November 30, 2025
November 12, 2025
November 5, 2025
October 31, 2025
October 27, 2025
October 27, 2025
October 25, 2025
October 24, 2025
October 24, 2025

ലഹരിക്കടിമയാകാതിരിക്കാൻ രക്തദായകരാകൂ ജില്ലാതല ബോധവത്കരണ ക്യാമ്പയിൻ

Janayugom Webdesk
പാലാ
March 29, 2025 11:58 am

ജില്ലാ ജനമൈത്രി പൊലീസ്, നാർക്കോട്ടിക് സെല്‍, പാലാ ബ്ലഡ് ഫോറം, കൊഴുവനാൽ ലയൺസ് ക്ലബ്, പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസ് എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ‘ലഹരിക്കടിമയാകാതിരിക്കാൻ രക്തദായകരാകൂ’ എന്ന സന്ദേശം യുവജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാതല ബോധവത്കരണ ക്യാമ്പയിനും മെഗാ രക്തദാന ക്യാമ്പും പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിൽ നടന്നു.

കോളജ് ഓഡിറ്റോറിയത്തിൽ പാലാ രൂപതാ പ്രോട്ടോ സിഞ്ചലൂസും കോളജ് ചെയർമാനുമായ മോൺ. ഡോ. ജോസഫ് തടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ എസ് പിയും ജില്ലാ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ഇൻചാർജുമായ സാജു വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത് മുഖ്യപ്രഭാഷണവും പാലാ ഡിവൈ എസ് പി യും പാലാ ബ്ലഡ് ഫോറം ചെയർമാനുമായ കെ സദൻ വിഷയാവതരണവും നടത്തി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. 

കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. വി പി ദേവസ്യാ, ലയൺസ് ക്ലബ് ഇന്റർനാഷണൽ ചീഫ് പ്രോജക്ട് കോ ഓർഡിനേറ്റർ സിബി പ്ലാത്തോട്ടം, കോളജ് വൈസ് പ്രിൻസിപ്പല്‍ ഫാ. ജോസഫ് പുരയിടത്തിൽ, ബർസാർ ഫാ. ജോൺ മറ്റമുണ്ടയിൽ, ലയൺസ് ക്ലബ് പ്രസിഡന്റ് ഡൈനോ ജയിംസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ആന്റോ മാനുവൽ, ജസ്റ്റിൻ ജോസ് എന്നിവർ പ്രസംഗിച്ചു. ഡിവൈ എസ് പി സാജു വർഗീസ്, വൈസ് പ്രിൻസിപ്പല്‍ ഫാ. ജോസഫ് പുരയിടത്തിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആന്റോ മാനുവൽ എന്നിവരുടെ രക്തദാനത്തോടുകൂടി ആരംഭിച്ച രക്തദാന ക്യാമ്പിൽ നൂറോളം പേർ രക്തം ദാനം ചെയ്തു. മിക്ക വിദ്യാർത്ഥികളുടെയും ആദ്യ രക്തദാനം കൂടിയായിരുന്നു. വിദ്യാർത്ഥികളെ കൂടാതെ അദ്ധ്യാപകരും സ്റ്റാഫ് അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്.

പാലാ ബ്ലഡ് ഫോറം ഡയറക്ടർമാരായ ജയ്സൺ പ്ലാക്കണ്ണി, ബൈജു കൊല്ലംപറമ്പിൽ, സജി വട്ടക്കാനാൽ, ബ്ലഡ് ബാങ്ക് അസിസ്റ്റന്റ് മാനേജർ വിനിറ്റാ സിബി, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ അലിന ക്ലാര വർഗീസ്, റ്റിലു ഷാജു, വിഷ്ണു സി ബി, യു ആർ ഹരികേഷ്, റുദ്രസേനാ കോ ഓർഡിനേറ്റർമാരായ ഹരിത എസ്, ഏബൽ ജി രാജ്, ക്രിസ്റ്റോ ദേവസ്യാ , പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ മിഥുന എസ് നായർ, അലീൻ എൽസ ജോസ് എന്നിവർ ക്യാമ്പിനും പ്രോഗ്രാമിനും നേതൃത്വം നൽകി.

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.