
മുനമ്പം ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചു.
മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കാതെ സംരക്ഷിക്കണമെന്ന ശുപാർശയോടെയാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇനി നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരാണെന്ന് അദ്ദേഹം പ്രതികരിച്ചു.
മന്ത്രിസഭ പരിഗണിച്ച ശേഷം, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതിയോടെ കമ്മിഷൻ റിപ്പോർട്ടിന്മേലുള്ള നടപടികളിലേക്ക് സർക്കാർ കടക്കും. അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാതെ നിയമപരമായി എല്ലാ അവകാശങ്ങളോടും കൂടി തുടരാനുള്ള ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് സർക്കാർ കമ്മിഷനെ നിയോഗിച്ചത്. നിയമ, സമവായ ശ്രമങ്ങളിലൂടെ പരിഹരിക്കാനാവാതെ വന്നാൽ സർക്കാരിന് ഭൂമി പിടിച്ചെടുക്കാൻ അധികാരമുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
മുനമ്പത്ത് 404.76 ഏക്കറാണ് വഖഫായി രജിസ്റ്റർ ചെയ്‌തത്. ഇതിൽ 231 ഏക്കർ കടലെടുത്തു. ശേഷിക്കുന്നതിൽ നൂറ്റിപ്പതിനൊന്നര ഏക്കറിലാണ് ജനവാസം. 600 കുടുംബങ്ങളാണ് ഇവിടെയുള്ളത്. താമസിക്കുന്നവരെ സംരക്ഷിക്കുന്നതിന് സർക്കാരിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയും എന്നാണ് കമ്മിഷനോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. താമസക്കാർക്ക് നിയമപരമായ പരിരക്ഷ ലഭിക്കണം, ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകരുത്. വിഷയത്തിൽ സർക്കാർ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.