23 January 2026, Friday

Related news

January 13, 2026
January 7, 2026
January 7, 2026
January 1, 2026
January 1, 2026
December 30, 2025
December 25, 2025
December 23, 2025
December 22, 2025
December 9, 2025

ആണവായുധം പ്രയോഗിക്കാന്‍ റഷ്യയെ നിര്‍ബന്ധിതരാക്കരുത്; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പുടിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 1, 2024 11:48 am

പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രയ്നില്‍ റഷ്യക്കെതിരെ സൈന്യത്തെ അയച്ചാല്‍ ആണവ യുദ്ധത്തിലേക്ക് കടക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് ബ്ളാഡിമിന്‍ പുടിന്‍. പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രെയ്‌നില്‍ റഷ്യക്കെതിരെ സൈന്യത്തെ അയച്ചാല്‍ ആണവ യുദ്ധത്തിലേക്ക് കടക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് ബ്ളാഡിമിന്‍ പുടിന്‍.

റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രാണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂറോപ്യന്‍ നാറ്റോ അംഗങ്ങള്‍ ഉക്രെയ്‌നിലേക്ക് കരസേനയെ അയക്കണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് മുന്നറിയിപ്പുമായി പുടിന്‍ രംഗത്തെത്തിയത്.

നാറ്റോ സൈനിക സംഘങ്ങളെ ഉക്രെയ്‌നിലേക്ക് അയക്കാനുള്ള സാധ്യതകളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നെന്നും എന്നാല്‍ അതിന്റെ അനന്തരഫലം കൂടുതല്‍ ദാരുണമായിരിക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.അവരുടെ പ്രദേശങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ റഷ്യയുടെ പക്കലുണ്ടെന്ന് അവര്‍ മനസിലാക്കണം. ആണവായുധം പ്രയോഗിച്ചാല്‍ എല്ലാം നശിക്കുമെന്ന് അവര്‍ എന്താണ് മനസിലാക്കാത്തത് പുടിന്‍ പറഞ്ഞു.

Eng­lish Summary:
Don’t force Rus­sia to use nuclear weapons; Putin warns the West

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.