ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകന്റെ മഖത്തടിച്ച് പരിക്കേൽപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ. കൊല്ലം ചിതറയിലാണ് സംഭവം. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്. പ്രതിയുടെ ഉപദ്രവം സഹിക്കാനാകാതെ ഭാര്യ ഉപേക്ഷിച്ചു പോയതാണെന്ന് പൊലീസ് വ്യക്തമാക്കി. രാജേഷിന്റെ മാതാപിതാക്കളാണ് കുട്ടിയെ നോക്കിയിരുന്നത്.
‘എഴുന്നേറ്റ് ജോലിക്ക് പോടാ‘- എന്ന് അലറിക്കൊണ്ടാണ് രാവിലെ ഉറക്കത്തിലായിരുന്ന കുട്ടിയുടെ മുഖത്ത് രാജേഷ് അടിച്ചത്. അടിയേറ്റ് നിലത്തുവീണ കുട്ടിയെ രാജേഷിന്റെ മാതാപിതാക്കൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പൊലീസിൽ പരാതിയും നല്‍കുകയും ചെയ്തു. മർദ്ദനത്തിൽ കുട്ടിയുടെ കണ്ണിനും ചുണ്ടിനും പരിക്കേറ്റു. വർക്ക്ഷോപ്പ് ജീവനക്കാരനായ രാജേഷ് 11കാരനായ മകനെ നിന്തരം ഉപദ്രവിക്കാറുണ്ട്. ഭീതിയോടെയാണ് വീട്ടിൽ കഴിയുന്നതെന്ന് രാജേഷിന്റെ മാതാപിതാക്കൾ പറയുന്നു.
കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ദേഹോപദ്രവം ഏൽപ്പിച്ചതിന് 323 വകുപ്പ് പ്രകാരവും ജെജെ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
English Summary:‘Don’t get up and go to work’; Father arrested for slapping seventh grader while he was sleeping
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.