21 January 2026, Wednesday

Related news

January 18, 2026
January 16, 2026
January 14, 2026
January 13, 2026
January 13, 2026
January 12, 2026
January 10, 2026
January 8, 2026
January 7, 2026
January 5, 2026

ഇസ്രയേലിനെ സഹായിക്കരുത്; അമേരിക്കക്കും ഫ്രാൻസിനും യുകെയ്ക്കും ഇറാന്റെ മുന്നറിയിപ്പ്

Janayugom Webdesk
തെൽ അവീവ്/ടെഹ്‌റാൻ
June 14, 2025 5:54 pm

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ഇസ്രയേലിനെ സഹായിക്കാൻ ശ്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്ക, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. സഹായിക്കാൻ ശ്രമിച്ചാല്‍ ഈ രാജ്യങ്ങളുടെ സൈനിക താവളങ്ങളും നാവിക സൗകര്യങ്ങളും ആക്രമിക്കപ്പെടുമെന്നും ഇറാൻ ഭീഷണിപ്പെടുത്തി. അതേസമയം, ഇറാനിലെ സുപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാൻ സൈന്യം സജ്ജമാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. “ഓപ്പറേഷൻ റൈസിംഗ് ലയണിന്റെ” ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പ്രമുഖ ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെയും വിദഗ്ധരെയും വകവരുത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇന്റലിജൻസ് ഡയറക്ടറേറ്റ് ശേഖരിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

ഇറാൻ മിസൈൽ വിക്ഷേപണം തുടർന്നാൽ “ടെഹ്‌റാൻ കത്തിയെരിയുമെന്ന്” ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് ശനിയാഴ്ച മുന്നറിയിപ്പ് നൽകി. സൈനിക മേധാവിയുമായുള്ള വിലയിരുത്തൽ യോഗത്തിന് ശേഷം സംസാരിച്ച അദ്ദേഹം, ഇസ്രയേൽ പൗരന്മാരെ ദ്രോഹിച്ചതിന് ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു. ഇതിനിടെ, ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ തകർത്തുവെന്ന് ഇറാൻ അവകാശപ്പെട്ടു. ടെൽ അവീവിലെ വിവിധയിടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.