23 January 2026, Friday

Related news

January 16, 2026
January 16, 2026
January 10, 2026
January 9, 2026
January 5, 2026
January 4, 2026
January 4, 2026
December 28, 2025
December 28, 2025
December 23, 2025

മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടരുത്’: ട്രംപിനെ പരിഹസിച്ച് ഖമനയി

Janayugom Webdesk
വാഷിങ്ടൻ
October 23, 2025 2:30 pm

ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ശനിയാഴ്ച യുഎസിലെ 50 സംസ്ഥാനങ്ങളിലും ആരംഭിച്ച ‘നോ കിങ്’ പ്രതിഷേധങ്ങളിൽ വൻ ജനക്കൂട്ടം. കുടിയേറ്റം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുഎസിൽ ജനം തെരുവിലിറങ്ങിയത്. പ്രതിഷേധം യുഎസിനെ വെറുക്കുന്നവർ നടത്തുന്നതാണെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ആരോപണം.അതിനിടെ യുഎസിലെ ‘നോ കിങ്’ പ്രതിഷേധത്തിൽ ട്രംപിനെ വിമർശിച്ച് ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്തെത്തി. ട്രംപിന് കഴിവുണ്ടെങ്കിൽ സമരങ്ങളെ നിയന്ത്രിക്കണമെന്നാണ് ഖമനയി പറഞ്ഞതെന്നാണ് റിപ്പോർട്ട്. ‘‘യുഎസിലുടനീളം വിവിധ സംസ്ഥാനങ്ങളിലായി എഴുപത് ലക്ഷത്തോളം ആളുകളാണ് ട്രംപിനെതിരെ ‘നോ കിങ്’ പ്രതിഷേധവുമായി രംഗത്തുള്ളത്. നിങ്ങൾക്ക് അത്ര കഴിവുണ്ടെങ്കിൽ, അവരെ ആദ്യം ശാന്തരാക്കുക. അവരെ വീടുകളിലേക്ക് തിരിച്ചയയ്ക്കുക, അതുവരെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്. ലോകത്ത് നിങ്ങൾക്ക് എന്ത് നിലപാടാണ് ഉള്ളത്. ഇറാന് ആണവ ശേഷിയും ആണവ വ്യവസായവും ഉണ്ടോ ഇല്ലയോ എന്നത് എന്തിനാണ് യുഎസ് അന്വേഷിക്കുന്നത്’’ – ഇറാനിയൻ പരമോന്നത നേതാവ് എക്‌സിൽ കുറിച്ചു. വിവിധ യുഎസ് സംസ്ഥാനങ്ങളിലായി നടന്ന ‘നോ കിങ്’ പ്രതിഷേധങ്ങളുടെ ചിത്രവും അദ്ദേഹം പങ്കിട്ടു. നേരത്തെ ആണവ വിഷയത്തിൽ ചർച്ചയ്ക്കുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം ആയത്തുല്ല അലി ഖമനയി നിരസിച്ചിരുന്നു. ഇറാനിലെ ആണവകേന്ദ്രങ്ങളെല്ലാം തകർത്തെന്ന ട്രംപിന്റെ അവകാശവാദം അദ്ദേഹം തള്ളി. ജൂണിൽ ഇറാനും യുഎസും അഞ്ചു വട്ടം ചർച്ചകൾ പൂർത്തിയാക്കിയപ്പോഴായിരുന്നു യുഎസ് ആക്രമണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.