23 January 2026, Friday

Related news

January 22, 2026
January 22, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 3, 2026
January 3, 2026
December 29, 2025

‘യുഡിഎഫിനെ വഴിയമ്പലമായി കാണരുത്’; മുന്നണി വിപുലീകരണത്തിൽ മുന്നറിയിപ്പുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

Janayugom Webdesk
കണ്ണൂർ 
December 23, 2025 1:10 pm

യുഡിഎഫിനെ വഴിയമ്പലമായി കാണരുതെന്ന മുന്നറിയിപ്പുമായി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി വിപുലീകരണവുമായി യുഡിഎഫ് മുന്നോട്ടു പോകുന്ന മുല്ലപ്പള്ളി രാമചന്ദ്രൻന്റെ മുന്നറിയിപ്പ്. അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പ്രയാസമുണ്ട്. 

ചർച്ചകൾ തുടങ്ങിയിട്ടേയുള്ളൂ, അവസാനിച്ചിട്ടില്ല. ഐക്യ ജനാധിപത്യമുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമെ ഉൾപ്പെടുത്താവൂ. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഘടകക്ഷിയായി പ്രവർത്തിക്കുമ്പോൾ പി വി അൻവർ മാന്യതയോടെ പോകണം. മുന്നണിയിലായാലും പാർട്ടിയിൽ ആയാലും അച്ചടക്കത്തിന് വിരുദ്ധമായി സംസാരിക്കുന്നതും പരസ്യപ്രസ്താവന നടത്തുന്നതും ഗുണകരമാവില്ല. ആർക്കൊക്കെ സഹായം ചെയ്തിട്ടുണ്ടോ അവരെല്ലാം പുറത്തുനിന്നു കുത്തിയിട്ടുണ്ട്. അധികാരം നഷ്ടപെടുമ്പോൾ ആരും കൂടെ ഉണ്ടാവില്ല എന്ന് എല്ലാവരും ഓർക്കണമെന്നും മുല്ലപ്പളി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.