22 September 2024, Sunday
KSFE Galaxy Chits Banner 2

സോമാലിയയില്‍ ഇരട്ട ചാവേര്‍ സ്ഫോടനം: നൂറിലധികം മരണം

Janayugom Webdesk
മൊഗാദിഷു
October 30, 2022 10:28 pm

സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു.
മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായും പ്രസിഡന്റ് ഹസ്സന്‍ ഷെയ്ഖ് മുഹമ്മദ് സ്ഥിരീകരിച്ചു.
സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ വിദ്യാഭ്യാസ മന്ത്രാലയം സ്ഥിതി ചെയ്യുന്ന സോബിയിലേക്ക് ഇടിച്ച്‌ കയറ്റുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ രണ്ടാമത്തെ ആക്രമണവും നടന്നു.
തിരക്കേറിയ ഹോട്ടലിന് മുന്‍പിലാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. ആദ്യ സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വന്ന ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ രണ്ടാം സ്ഫോടനത്തില്‍ പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നില്‍ അല്‍ ഷബാബ് ഭീകരരാണെന്നാണ് നിഗമനം. 

Eng­lish Sum­ma­ry: Dou­ble blast in Soma­lia: more than 100 dead

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.