
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 55 വർഷം കഠിനതടവും. മേലാർകോട് ചിറ്റിലഞ്ചേരി പാറക്കൽക്കാട് മാണിക്യനെ (52) യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം സിന്ധു തങ്കം ശിക്ഷിച്ചത്. കൂടാതെ പ്രതിക്ക് 3.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ നാലുവർഷവും ഒരുമാസവും അധിക കഠിനതടവ് അനുഭവികേണ്ടിവരുമെന്നും ഉത്തരവിട്ടു.
2020 ഏപ്രിൽ മുതൽ 2021 മാർച്ച് 30 വരെയുള്ള കാലയളവിൽ പ്രതി പലതവണയായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. കേസ് നല്‍കിയതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയും തമിഴ്നാട് തിരുവണ്ണാമലയിൽ സന്യാസി വേഷത്തിൽ താമസിക്കുകയുമായിരുന്നു. ആലത്തൂർ പൊലീസ് ഇൻസ്പെക്ടർ ടി എൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.