27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 26, 2025
April 25, 2025
April 25, 2025
April 23, 2025
April 23, 2025
April 22, 2025
March 27, 2025
March 23, 2025
March 22, 2025

കശ്മീരില്‍ ഇരട്ട ഭീകരാക്രമണം; മുന്‍ സര്‍പാഞ്ച് കൊല്ലപ്പെട്ടു

ജയ്പൂർ സ്വദേശികളായ ദമ്പതികൾക്ക് വെടിയേറ്റു
Janayugom Webdesk
ശ്രീനഗർ
May 19, 2024 10:40 pm

ബാരാമുള്ളയില്‍ നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മു കശ്മിരില്‍ ഇരട്ട ഭീകരാക്രമണം. ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തിൽ ബിജെപി നേതാവായ മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു. അനന്ത്നാഗിൽ ജയ്പൂർ സ്വദേശികളായ ദമ്പതികൾക്ക് നേരെയും വെടിവയ്പുണ്ടായി. ഷോപ്പിയാനിലെ ഹിർപോറയിലെ വീട്ടില്‍വച്ച് രാത്രി പത്തരയോടെയാണ് ഐജാസ് ഷെയ്ഖ് എന്ന മുൻ ബിജെപി സർപാഞ്ചിനു നേരെ ഭീകരർ വെടിയുതിർത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

അനന്ത്‌നാഗ് ജില്ലയിലെ യന്നാർ മേഖലയിൽ ശനിയാഴ്ച തീവ്രവാദികൾ നടത്തിയ വെടിവയ്പിലാണ് ജയ്പൂർ സ്വദേശികളായ ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിന് സമീപത്തുവച്ചായിരുന്നു ദമ്പതികൾ ആക്രമിക്കപ്പെട്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. നാഷണൽ കോൺഫറൻസ്, പിഡിപി, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ആക്രമണങ്ങളെ അപലപിച്ചു. 

Eng­lish Summary:Double ter­ror attack in Kash­mir; The for­mer sarpanch was killed
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.