15 December 2025, Monday

Related news

December 10, 2025
December 10, 2025
December 6, 2025
December 5, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025
November 27, 2025
November 26, 2025

ഇരട്ടവോട്ട് വിവാദം; ക്രമക്കേട് ഉണ്ടായാൽ കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Janayugom Webdesk
പാലക്കാട്
November 19, 2024 5:49 pm

ഇരട്ടവോട്ട് വിവാദത്തിൽ പ്രതികരണവുമായി പാലക്കാട് ജില്ലാ കളക്ടർ എസ് ചിത്ര. വോട്ടിങ് യന്ത്രത്തിനൊപ്പം എഎസ്ഡി പട്ടികയും പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും. എഎസ്ഡി പട്ടികയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് തോന്നിയ കുറച്ച് വ്യക്തികളുടെ പേര് ഉണ്ടെന്നും അവർ വോട്ട് ചെയ്യാൻ വരുമ്പോൾ കൃത്യമായ സത്യവാങ്മൂലം ഉണ്ടായിരിക്കണമെന്നും കളക്ടർ പറഞ്ഞു. 

എന്തെങ്കിലും ക്രമക്കേട് ഉണ്ടായാൽ, അത് ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ആബ്സെന്റ് , ഷിഫ്റ്റ് , ഡെത്ത് എന്നിങ്ങനെയുള്ള പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ക്രമക്കേട് തടയാനായി തയ്യാറാക്കിയത്. ഈ പട്ടിക പ്രിസൈഡിംഗ് ഓഫിസര്‍മാർക്ക് കൈമാറും. പട്ടികയിൽ ഉള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടാകും. സത്യവാങ്മൂലം നൽകണമെന്നതാണ് അതിൽ ഏറ്റവും പ്രധാനം. തെറ്റായ സത്യവാങ് മൂലം നൽകിയാൽ ക്രിമിനൽ നടപടികൾ അടക്കം സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. 

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.