
മകൾ പ്രണയത്തിലാണെന്ന് സംശയിച്ച പിതാവ് ഇരുകൈകളും കെട്ടി കനാലിലേക്ക് തള്ളിയിട്ടു. പഞ്ചാബിലെ ഫിറോസ്പൂരിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. മകളെ കനാലിലേക്ക് തള്ളുന്നതിന്റെ വീഡിയോ ഇയാൾ ഫോണിൽ പകർത്തിയിരുന്നു.
പോലീസ് പറയുന്നതനുസരിച്ച്, സുർജിത് സിംഗിന് താൽപര്യമില്ലാത്ത ഒരാളുമായി മകൾ പ്രണയത്തിലാണെന്ന് ഇയാൾ സംശയിച്ചിരുന്നു.
തുടര്‍ന്ന് രണ്ട് ദിവസം മുൻപാണ് സുർജിത് സിംഗ് മകളെ കൈകൾ പിന്നിൽ കെട്ടി കനാലിലേക്ക് എറിഞ്ഞത്. ഈ സമയത്ത് പെൺകുട്ടിയുടെ അമ്മ കരഞ്ഞുകൊണ്ട് മകളെ വിട്ടുതരാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. സുർജിത് സിംഗിന്റെ ബന്ധുവാണ് പോലീസിനെ വിവരമറിയിച്ചത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
“ഞാൻ അവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു, പക്ഷേ അവൾ കേട്ടില്ല. അതുകൊണ്ടാണ് എനിക്ക് ഈ കടുംകൈ ചെയ്യേണ്ടിവന്നത്” — സുർജിത് സിംഗ് പൊലീസിനോട് പറഞ്ഞു. നിലവിൽ, കനാലിൽ വീണ് കാണാതായ പെൺകുട്ടിക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വീഡിയോയുടെയും ഫോറൻസിക് പരിശോധനകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.