സ്ത്രീധന പീഡന മരണക്കേസുകളില്‍ പരാതിക്കാരും പ്രതിയും തമ്മിലുള്ള ഒത്തുതീര്‍പ്പ് അംഗീകരിക്കാനാകില്ലെന്ന് ഡല്‍ഹി ഹെെക്കോടതി. സ്ത്രീധന പീഡനം മൂലം ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് മുക്ത ഗുപ്തയുടെ സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരാതി പിന്‍വലിക്കുകയാണെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇരു കുടുംബങ്ങളും ഹര്‍ജി നല്‍കിയത്.
ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനം മൂലം വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനുള്ളിൽ യുവതി ആത്മഹത്യ ചെയ്തുവെന്നും ഈ കുറ്റകൃത്യം സാമൂഹിക തിന്മയെ പ്രതിഫലിപ്പിക്കുന്നതായതിനാല്‍ ഒത്തുതീര്‍പ്പിനെ അടിസ്ഥാനമാക്കി എഫ്ഐആര്‍ റദ്ദാക്കാനാകില്ലെന്നും ജസ്റ്റിസ് ഗുപ്ത ചൂണ്ടിക്കാട്ടി. സമാനമായ മറ്റ് കേസുകളില്‍ സുപ്രീം കോടതിയുടെയും കേരള ഹെെക്കോടതിയുടെയും നിരീക്ഷണവും ഗുപ്ത പരാമര്‍ശിച്ചിരുന്നു.
ENGLISH SUMMARY:Dowry torture death: High court rules compromise unacceptable
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.