എം ജി സര്‍വ്വകലാശാലയില്‍ നിരാഹരസമരം നടത്തുന്ന ദളിത് വിദ്യാര്‍ത്ഥിനി ദീപ പി മോഹനന് നീതി ഉറപ്പാക്കാൻ വേണ്ടത് ചെയ്യുമെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു. സര്‍വ്വകലാശാലയുടെ വിശദീകരണം ലഭിച്ചയുടൻ തന്നെ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയില്‍ സര്‍ക്കാരിന് ഉത്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആരോപണവിധേയനായ അധ്യാപകനെ മാറ്റി നിര്‍ത്തുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാല്‍, അധ്യാപകനോട് മാറി നില്‍ക്കാൻ ആവശ്യപ്പെടാൻ സര്‍വ്വകലാശാലയുടെ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇതൊരുറപ്പായെടുത്ത് സമരത്തില്‍ നിന്നു പിന്മാറണമെന്ന് വിദ്യാര്‍ത്ഥിനിയോട് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തില്‍ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാൻ സര്‍വ്വകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടു പോയിരിക്കുന്നത്. ഹൈക്കോടതിയും പട്ടിക വര്‍ഗ്ഗ കമ്മീഷനും ഇടപെട്ടിട്ടുളളതാണ് നേരത്തെ തന്നെ ദീപയുടെ പരാതിയില്‍. ഇവ കൂടി പരിഗണിച്ച് വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ENGLISH SUMMARY: dr bindhu’s statement on deepa p mohan
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.