കാഞ്ഞിക്കല്‍ദേവീക്ഷേത്രസേവാസമിതിയുടെ ഒന്‍പതാമത് കൈതയ്ക്കല്‍ മഹാമുനിപുരസ്ക്കാരത്തിന് ഡോ. എഴുമറ്റൂര്‍രാജരാജവര്‍മ്മയുടെ എഴുമറ്റൂരിന്റെ കവിതയ്ക്ക് എന്ന കവിതാസമാഹാരം അര്‍ഹമായി. ചട്ടമ്പിസ്വാമികളുടെ ജീവിതത്തെ ആസ്പദമാക്കി കൈതയ്ക്കല്‍സോമക്കുറുപ്പ് രചിച്ച മഹാമുനി എന്ന നോവലിന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് പുരസ്ക്കാരം.
പത്തനംതിട്ടജില്ലയിലെ എഴുമറ്റൂര്‍ സ്വദേശിയായ രാജരാജവര്‍മ്മ ഗവ.സെക്രട്ടറിയേറ്റില്‍ ഔദ്യോഗിക ഭാഷാ വകുപ്പില്‍ ഭാഷാവിദഗ്ദ്ധനും സംസ്ഥാന സര്‍വ്വവിജ്ഞാനകോശം എഡിറ്ററുമായിരുന്നു.
11,111 രൂപയുംപ്രശസ്തി പത്രവും,പൊന്നാടയും ഉള്‍പ്പെടുന്ന പുരസ്ക്കാരം കാഞ്ഞിക്കല്‍ ദേവീക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവതസപ്താഹയജ്ഞത്തിന്‍റെ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്ക്കാരിക സമ്മേളനത്തില്‍ അടുത്തമാസം 11ന് വൈകിട്ട് കാഞ്ഞിക്കല്‍ ദേവീക്ഷേത്രസേവാസമിതി പ്രസിഡന്‍റ് കെ രാമചന്ദ്രന്‍നായര്‍ നല്‍കും.
English Summary: Dr. Ezhumatoor Rajarajavarma was awarded Kaitaikal Mahamunipuraskaram
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.