22 January 2026, Thursday

Related news

January 12, 2026
November 14, 2025
November 8, 2025
October 16, 2025
October 8, 2025
July 8, 2025
July 5, 2025
July 2, 2025
June 26, 2025
June 13, 2025

ഡോ. വന്ദനാദാസ് കൊലപാതകം; കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
October 18, 2023 2:24 pm

ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. അന്വേഷണം ഉടന്‍ സി ബി ഐ ക്ക് കൈമാറണമെന്ന് വന്ദനയുടെ മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വിചാരണക്കോടതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി എക പ്രതിയെ പിടികൂടിയെന്നും കുറ്റപത്രം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

സി ബി ഐ അന്വേഷണം എന്ന മാതാപിതാക്കളുടെ ആവശ്യം പരിശോധിച്ചു വരുകയാണെന്ന് ഡി ജി പി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മാതാപിതാക്കളുടെ ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ വിചാരണക്കോടതിയില്‍ കുറ്റപത്രം വായിക്കുന്നതും തുടര്‍ നടപടികളും ഹൈക്കോടതി തടഞ്ഞത്.

2023 മെയ് 10നാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനക്കിടെ പ്രതി സന്ദീപ് പ്രകോപിതനായി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Eng­lish Sum­ma­ry: Dr van­dana das mur­der case: HC blocked to read­ing of charge sheet in tri­al court
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.