23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 8, 2024
December 1, 2024
September 8, 2024
September 5, 2024
August 19, 2024
August 18, 2024
July 3, 2024
May 28, 2024
April 29, 2024
April 21, 2024

ഡോ. വന്ദന കേസ്; പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍

Janayugom Webdesk
February 11, 2024 4:46 pm

ഡോക്ടര്‍ വന്ദന വധക്കേസില്‍ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ആദ്യം പരിശോധിച്ച മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന നടത്തിയത്. രണ്ടാമത്തെ പരിശേധനയിലും സന്ദീപിനു മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ മാനസിക പ്രശ്‌നത്തിന്റെ പേരില്‍ കേസില്‍നിന്നും രക്ഷപ്പെടാന്‍ സന്ദീപിന് കഴിയില്ലെന്ന് പൊലീസ് പറയുന്നത്.

ഹൈക്കോടതി നേരത്തെ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അധ്യാപക ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ അപ്പീല്‍ നല്‍കി ഉത്തരവു പിന്‍വലിപ്പിക്കാനുള്ള നീക്കം സന്ദീപ് ഇപ്പോഴും തുടരുന്നു. ഓയൂരില്‍ കുട്ടിയ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയായ പത്മകുമാറാണ് സന്ദീപിനു ഒപ്പം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷ വിഭാഗത്തില്‍ കഴിയുന്നത്.

Eng­lish Summary:Dr. vand­hana Case; Doc­tors say accused Sandeep has no men­tal problems
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.