23 December 2024, Monday
KSFE Galaxy Chits Banner 2

കോവിഡ് വകഭേദങ്ങളുടെ സ്വഭാവം മാറും; വാക്സിനുകൾ ഫലപ്രദമല്ലാതാകാനും സാധ്യത

Janayugom Webdesk
ന്യൂഡൽഹി
December 15, 2021 9:38 pm

മാറിവരുന്ന സാഹചര്യങ്ങളിൽ കോവിഡ് വാക്സിനുകൾ ഫലപ്രദമല്ലാതാകാനുള്ള സാധ്യതയുണ്ടെന്ന് നിതിആയോഗ് അംഗം ഡോ.വി കെ പോൾ. കോവിഡ് വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് അതിനോട് വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന വാക്സിൻ ഇന്ത്യയിലുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

സിഐഐ പാർട്ണർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാർവത്രിക വാക്‌സിൻ കവറേജ് ഉണ്ടെന്നും എല്ലാവര്‍ക്കും ഉറപ്പാക്കുന്നതിനുമാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും പോൾ പറഞ്ഞു. പകർച്ചവ്യാധിയെ നേരിടാൻ കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒമിക്രോൺ സ്ഥിരീകരിച്ചതിന് ശേഷമുള്ള മൂന്നാഴ്ചത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, എന്തെല്ലാം സംശയങ്ങൾ ഉയർന്നുവന്നുവെന്ന് നമ്മൾ കണ്ടു. അവയിൽ ചിലത് യഥാർത്ഥമായിരിക്കാം. എന്നാൽ നമുക്ക് ഇപ്പോഴും അന്തിമ ചിത്രം ലഭിച്ചിട്ടില്ല.കോവിഡ് വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച്, നമ്മൾ അതിനൊത്ത് മുന്നോട്ട് പോകണമെന്നും വി കെ പോള്‍ കൂട്ടിച്ചേർത്തു.
ENGLISH SUMMARY; Dr vk paul says that ‚covid vac­cines may not be effec­tive in chang­ing circumstances
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.