23 January 2026, Friday

Related news

January 22, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026

ഡോ. യാക്കോബ് മാർ ഐറേനിയസ് മെത്രാപ്പോലീത്തയ്ക്ക് കുവൈറ്റിൽ സ്വീകരണം നൽകി

Janayugom Webdesk
കുവൈറ്റ് സിറ്റി
December 24, 2025 3:23 pm

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയസ് മെത്രാപ്പോലീത്തയ്ക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ ക്രിസ്മസ്, പുതുവത്സര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതിനായാണ് അദ്ദേഹം കുവൈറ്റിലെത്തിയത്. വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ മഹാ ഇടവക ഭാരവാഹികളും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. മഹാ ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പറയക്കൽ, ഫാ. ഗീവർഗീസ് ജോൺ, ഇടവക ട്രസ്റ്റി ദീപക് അലക്സ് പണിക്കർ, സെക്രട്ടറി ജേക്കബ് റോയ് എന്നിവരും മാനേജിങ് കമ്മിറ്റി അംഗങ്ങളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. കുവൈറ്റിലെ വിവിധ ആത്മീയ ശുശ്രൂഷകൾക്കും പ്രാർത്ഥനകൾക്കും വരും ദിവസങ്ങളിൽ മെത്രാപ്പോലീത്ത നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.