18 January 2026, Sunday

Related news

January 16, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 11, 2026
January 11, 2026
January 6, 2026
December 31, 2025
December 30, 2025

കരട് വോട്ടർപട്ടിക പ്രകാശനം ചെയ്തു; ജില്ലയിൽ ആകെ 9, 49, 632 വോട്ടർമാർ

Janayugom Webdesk
പത്തനംതിട്ട
December 23, 2025 10:35 pm

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കരട് വോട്ടർപട്ടിക ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ ചേം ബറിൽ പ്രകാശനം ചെയ്തു. ആറ ന്മുള മണ്ഡലത്തിലെ കരട് വോട്ടർപട്ടിക രാഷ്ട്രീയ പാർട്ടി പ്രതി നിധികൾക്ക് ജില്ല കലക്ടർ കൈമാറി. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ശേഷം 9,49,632 വോട്ടർമാരാണ് നിലവിൽ ജില്ലയിലുള്ളത്. 4,95,814 പുരുഷന്മാരും 4,53,812 സ്ത്രീകളും ആറ് ട്രാൻസ്‌ജെൻഡേഴ്‌സും. 10,47,976 വോട്ടർമാരാണ് മുമ്പുണ്ടായിരുന്നത്. മരണം, കണ്ട് ത്താൻ കഴിയാത്തത്, ഇരട്ടിപ്പ്, സ്ഥലംമാറ്റം എന്നീ കാരണത്താൽ 98,334 വോട്ടർമാരെ കണ്ടെത്താനായിട്ടില്ല. 

കരട് വോട്ടർപട്ടിക സംബന്ധിച്ച അവ കാശവാദവും എതിർപ്പും 2026 ജനുവരി 22 വരെ ഇആർഒമാർക്ക് സമർപ്പിക്കാം. ഇആർഒമാർക്ക് 2026 ഫെബ്രുവരി 14 വരെ നോട്ടീസ് നൽകാനും അവകാ ശവാദവും എതിർപ്പും പരിശോധിക്കാൻ ഹിയറിംഗും നടത്താം. മാപ്പിംഗ് നടത്താൻ സാധിക്കാത്ത 73,766 വോട്ടർ മാർക്കും ഹിയറിംഗ് നോട്ടീസ് അയക്കും. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും.

മണ്ഡലം തിരിച്ചുള്ള കരട് വോട്ടർപട്ടിക 

തിരുവല്ല ‑1,91,158

റാന്നി — 1,71,788

ആറന്മുള 2,08,0940

കോന്നി ‑1,84,081

അടൂർ — 1,94,511

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.