24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 13, 2024
December 12, 2024
December 9, 2024
December 3, 2024
December 3, 2024
October 15, 2024
September 17, 2024
September 12, 2024
July 16, 2024

രാമായണത്തെ അടിസ്ഥാനമാക്കി നാടകം; ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് 1.20 ലക്ഷം പിഴ

Janayugom Webdesk
മുംബൈ
June 20, 2024 9:22 pm

രാമായണത്തെ അടിസ്ഥാനമാക്കി നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തുക പിഴ ചുമത്തി ഐഐടി ബോംബെ. ഹിന്ദു മതത്തെ അവഹേളിച്ചെന്നാരോപിച്ചായിരുന്നു നടപടി. മാര്‍ച്ചില്‍ നടന്ന പെര്‍ഫോമിങ് ആര്‍ട്സ് ഫെസ്റ്റിവലില്‍ രാഹോവന്‍ എന്ന നാടകം അവതരിപ്പിച്ച എട്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. നാലു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസിന് തുല്യമായ 1.2 ലക്ഷം രൂപയും മറ്റ് നാലുപേര്‍ക്ക് 40,000 രൂപ വീതവുമാണ് പിഴ.

ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജിംഖാന അവാര്‍ഡുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ ആരോപണ വിധേയരായ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പിഴ ഒടുക്കിയില്ലെങ്കിൽ കൂടുതൽ നടപടികൾ ഉണ്ടാവുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. മാർച്ച് 31 ന് ഐഐടി ബോംബെയിലെ ഓപ്പൺ എയർ തിയേറ്ററിലാണ് നാടകം അരങ്ങേറിയത്. ഫെമിനിസത്തെ പ്രോത്സാഹിക്കുന്ന തരത്തില്‍ രാമായണ കഥാപാത്രങ്ങളുടെ പേരുകളും കഥാ സന്ദര്‍ഭവും മാറ്റി ഹിന്ദു സംസ്കാരത്തെ അവഹേളിക്കുന്ന രീതിയിലാണ് നാടകം അവതരിപ്പിച്ചതെന്ന് പരാതിക്കാര്‍ ആരോപിച്ചു. 

ഐഐടി ബി ഫോര്‍ ഭാരത് എന്ന സംഘ്പരിവാര്‍ അനുകൂല സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ നിന്നാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. പിന്നീട് ഇതേറ്റെടുത്ത് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.
അതേസമയം ആദിവാസി സമൂഹത്തിലെ സ്ത്രീവിമോചനവാദത്തെ പിന്തുണയ്ക്കുന്നതാണ് നാടകമെന്നും എല്ലാവരില്‍ നിന്നും ഇതിന് മികച്ച സ്വീകാര്യത ലഭിച്ചതായും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

Eng­lish Summary:Drama based on Ramayana; 1.20 lakh fine for IIT students

You may also like this video

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.