നിരന്തര പരിശ്രമവും ക്ഷമയുംകൊണ്ട് ആഗ്രഹിക്കുന്നതെല്ലാം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്‌നാട് സ്വദേശിയായ യുവാവ്. മൂന്ന് വര്‍ഷം കൊണ്ട് സ്വരുക്കൂട്ടിയ ഒരു രൂപ നാണയങ്ങള്‍കൊണ്ടാണ് സേലം സ്വദേശി വി ഭൂപതി എന്ന യുവാവ് സ്വന്തമാക്കിയത് തന്റെ ഇഷ്ടബൈക്ക് സ്വന്തമാക്കിയത്.
മൂന്ന് വർഷമായി ഭൂപതി ഒരു രൂപ നാണയം ശേഖരിക്കാൻ തുടങ്ങിയിട്ട്. ബൈക്ക് വാങ്ങാനായി ഷോറൂമിലെത്തിയ യുവാവ് ഒരു രൂപ നാണയത്തിന്‍റെ ഒരു കൂമ്പാരം തന്നെയാണ് ജീവനക്കാർക്ക് മുന്നിലേക്ക് നിരത്തിയത്. പിന്നീട് 2.6 ലക്ഷം രൂപയുടെ ബജാജ് ഡോമിനർ വാങ്ങി വി ഭൂപതി തന്റെ സ്വപ്നം സഫലമാക്കി. മുഴുവൻ നാണയങ്ങളും എണ്ണി തീർക്കുന്നതിന് ഏകദേശം പത്ത് മണിക്കൂർ സമയമെടുത്തെന്ന് ഭാരത് ഏജൻസിയുടെ മാനേജർ മഹാവിക്രാന്ത് പറഞ്ഞു.
ബിസിഎ ബിരുദധാരിയായ വി ഭൂപതി മൂന്ന് വർഷം മുമ്പാണ് സ്വന്തമായി ഒരു ബൈക്കെന്ന സ്വപ്നം കണ്ടു തുടങ്ങിയത്. പിന്നീടാണ് എന്തുകൊണ്ട് നാണയം ശേഖരിച്ച് ബൈക്ക് വാങ്ങാമെന്ന ആശയം മനസിലുദിച്ചതെന്ന് ഭൂപതി പറഞ്ഞു.
English Summary:Dream bike young man with a rupee added: The shop owner took ten hours to count the money
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.