26 December 2024, Thursday
KSFE Galaxy Chits Banner 2

പക്ഷികൾക്ക് കുടിവെള്ളമൊരുക്കി വിദ്യാർഥികൾ

Janayugom Webdesk
അഞ്ചൽ
April 1, 2022 9:25 pm

പക്ഷികൾക്ക് കുടിവെള്ളമൊരുക്കി വയല ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. നാഷണൽ സർവീസ് സ്കീമിന്റെയും, സ്കൂൾ പരിസ്ഥിതി ക്ലബിന്റെയും നേതൃത്വത്തിലാണ് കുടിവെള്ളമൊരുക്കിയത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. അന്താരാഷ്ട്ര ജല ദിനത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ പ്രകൃതിദത്ത ജലസ്രോതസ്സുകളെക്കുറിച്ച് പഠനം നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ആർ രഞ്ജിത്ത്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് മനോജ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശുഭ റാണി, അധ്യാപകരായ കെ അലക്സാണ്ടർ, രഞ്ജു പി എബ്രഹാം, ഹരികൃഷ്ണൻ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.