16 January 2026, Friday

Related news

January 14, 2026
January 11, 2026
January 10, 2026
January 6, 2026
December 31, 2025
December 30, 2025
December 24, 2025
December 23, 2025
December 23, 2025
December 19, 2025

ദൃശ്യം 3 മലയാളത്തിന് മുൻപ് ഹിന്ദിയില്‍ ആദ്യം പുറത്തിറങ്ങും

Janayugom Webdesk
December 23, 2025 4:12 pm

ദൃശ്യം, ദൃശ്യം ‑2 എന്നിവയ്ക്ക് ശേഷം ഇതാ ട്വിസ്റ്റുകളുടെ മുകളിൽ ട്വിസ്റ്റുമായി ദൃശ്യം 3 ഇതാ വരുന്നു. മലയാളത്തിൽ സിനിമ എത്തുന്ന തീയതിയിൽ ധാരണ ആകുന്നതിന് മുൻപാണ് ഹിന്ദി പതിപ്പ് തിയേറ്ററിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പ് ഒക്‌ടോബർ രണ്ടിനാണ് തീയറ്ററുകളില്‍ എത്തുക.

ദൃശ്യത്തിന്റെ ആദ്യ ഭാഗങ്ങൾക്ക് ഹിന്ദിയിലും വലിയ പ്രശംസ ലഭിച്ചിരുന്നു. മലയാളത്തിലാണ് ആദ്യം ചിത്രം എത്തുകയെന്ന് സംവിധായകൻ ജീത്തു ജോസഫ് മുൻപ് അറിയിച്ചിരുന്നെങ്കിലും റിലീസ് തീയതി പുറത്ത് വിട്ടിരുന്നില്ല. കേരളത്തിൽ റിലീസിംഗ് ഡേറ്റും മറ്റ് കാര്യങ്ങളും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും തന്നെയാണെന്നും പുറത്തുള്ള റിലീസാണ് പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തിരിക്കുന്നതെന്നും റീമേക്ക് റൈറ്റ്‌സ് നൽകിയിട്ടില്ലെന്നും അവർക്ക് ചില റെവന്യൂ റൈറ്റ്‌സ് ലഭിക്കുമെന്നുമാണ് സംവിധായകൻ വെളിപ്പെടുത്തിയിരുന്നത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റെയും വരവിനായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. ആദ്യ രണ്ട് സിനിമകളിലും സംവിധായകൻ ഒളിപ്പിച്ചുവച്ച സസ്പെൻസും മാജിക്കും ദൃശ്യം 3യിലും തുടരുമോ എന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.