23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഡൽഹിയിലെ ശീതകാല പ്രവർത്തന പദ്ധതിയുടെ ഭാഗമായി ഡ്രോൺ നിരീക്ഷണം;ഗോപാൽ റായ്

Janayugom Webdesk
ന്യൂഡല്‍ഹി
September 5, 2024 10:11 pm

മലിനീകരണ ഹോട്‌സ്‌പ്പോട്ടുകളില്‍ ഡ്രോണ്‍ വഴി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി തണുപ്പുകാലങ്ങളില്‍ ശുദ്ധ വായു ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ ഒരു 21 പോയിന്റ് ശീതകാല പ്രവര്‍ത്തനം നടപ്പാക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

35 വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളുമായുള്ള ഉന്നതതല യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ വര്‍ഷം ഗവണ്‍മെന്റ് സജീവ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും ഊന്നി പറഞ്ഞു.

ഈ ശീതകാല പ്രവര്‍ത്തന പദ്ധതി വാഹന മലിനീകരണം,പൊടിപടലങ്ങള്‍,മാലിന്യം കത്തിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഗോപാല്‍ റായ് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട ഓരോ വകുപ്പുകള്‍ക്കും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നല്‍കുകയും സെപ്റ്റംബര്‍ 12നകം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഡ്രോണ്‍ നിരീക്ഷണത്തിന് പുറമേ വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക,ഒറ്റ ഇരട്ട വാഹന നമ്പര്‍ പദ്ധതികള്‍,മലിനീകരണം കുറയ്ക്കാന്‍ ക്രൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള സാധ്യതകളെപ്പറ്റി പര്യവേക്ഷണം നടത്തുക തുടങ്ങിയ കാര്യങ്ങളും പദ്ധതി വിശകലനം ചെയ്യുന്നു.

മലിനീകരണം തത്സമയം നിരീക്ഷിക്കുന്നതിനും ആളുകളുടെ പരാതി പരിഹാരത്തിനുമായി ഗ്രീന്‍ വാര്‍ റൂം,ഗ്രീന്‍ ഡല്‍ഹി ആപ്പ് എന്നിവ നവീകരിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.