ഗുജറാത്തില്‍ 214.6 കോടിയുടെ ഹെറോയിൻ പിടികൂടിയതുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരനെ അറസ്റ്റ് ചെയ്തു. എക്വുനിഫ് നവാഗ്ബോ എന്നയാളെ ഗുജറാത്ത് എടിഎസ്, സൂറത്ത് ക്രൈംബ്രാഞ്ച്, ഡൽഹി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നിവയുടെ സംയുക്ത സംഘമാണ് അറസ്റ്റ് ചെയ്തത്. ന്യൂഡല്‍ഹിയിലെ ഉത്തം നഗറിലെ വാടക അപ്പാർട്ട്‌മെന്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
അടുത്തിടെ രാജ്‌കോട്ട് ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് പിടിച്ചെടുത്ത 31 കിലോ ഹെറോയിൻ ഇയാൾക്ക് കൈമാറാനുള്ളതായിരുന്നുവെന്ന് എടിഎസ് പറഞ്ഞു. നവാഗ്ബോയ്ക്ക് പാകിസ്ഥാനുമായും ബന്ധമുണ്ട്. ഡൽഹിയിൽ നിരോധിതവസ്തുക്കൾ എത്തിക്കുന്നത് സംബന്ധിച്ച് പാകിസ്ഥാനില്‍ നിന്നാണ് നിർദേശങ്ങൾ നല്‍കിയിരുന്നത്. വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഡല്‍ഹിയില്‍ താമസിച്ചിരുന്നത്.
പാകിസ്ഥാനിലെ കറാച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയ ഹാജി അൻവർ ഗുജറാത്ത് തീരത്ത് കടൽ വഴി ഹെറോയിൻ എത്തിച്ചുവെന്ന രഹസ്യ വിവരം ലഭിച്ചിരുന്നതായും എടിഎസ് അറിയിച്ചു.
english summary; Drug bust in Gujarat; Nigerian citizen arrested
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.