10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; 125 ഗ്രാം എംഡിഎംഎ പിടികൂടി

Janayugom Webdesk
തിരുവനന്തപുരം
October 10, 2023 4:23 pm

തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 125.397 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മൂന്ന് യുവാക്കളെയും സംഘം കസ്റ്റഡിയിലെടുത്തു. ശ്രീജിത്ത്‌, രാഹുൽ, വിഷ്ണു എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ക‍ഴിഞ്ഞ ദിവസം രാത്രി 7 മണിമുതൽ 2 മണി വരെയായിരുന്നു റെയ്ഡ്.

പിടിയിലായവര്‍ ബാംഗ്ലൂരിൽ നിന്നും വൻതോതിൽ രാസവസ്തുക്കൾ വാങ്ങികൊണ്ടുവന്നു വ്യവസായിക അടിസ്ഥാനത്തിൽ കച്ചവടം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് എക്സൈസിന്റെ പിടിയിലാകുന്നത്. ശ്രീജിത്ത്‌, രാഹുൽ എന്നിവരിൽ നിന്നും 109.5 ഗ്രാമും വിഷ്ണുവിൽ നിന്നും 15.43 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്.

എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ ഷിബുവിന്‍റെ നേതൃത്വത്തിലുള്ള ഷാഡോ ടീമാണ് പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്‌പെക്ടർ ആർ. രതീഷ്, പ്രിവെന്‍റീവ് ഓഫീസർ സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്ബാബു, പ്രേബോധ്, അക്ഷയ് സുരേഷ്, നന്ദകുമാർ, ആരോമൽ രാജൻ, കൃഷ്ണപ്രസാദ് ഡ്രൈവർ അനിൽകുമാർ എന്നിവരാണ് സ്ക്വാഡിലെ അംഗങ്ങള്‍.

Eng­lish Summary:drug bust in thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.