മയക്കുമരുന്ന് കേസില്‍ നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അറസ്റ്റില്‍. അലിഖാന്‍ തുഗ്ലക്കിനെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് തിരുമംഗലം പൊലീസ് തുഗ്ലക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മയക്കുമരുന്ന് വില്‍പ്പനയുമായി തുഗ്ലക്കിന് ബന്ധമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങിയത്. അടുത്തിടെ ലഹരിക്കേസില്‍ 10 കോളജ് വിദ്യാര്‍ഥികള്‍ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് തുഗ്ലക്കിലേക്ക് പൊലീസ് എത്തിയത്.
ഇയാളെ കൂടാതെ സെയ്ദ് സാക്കി, മുഹമ്മദ് റിയാസ് അലി, ഫൈസല്‍ അഹമ്മദ് എന്നിവരെയും അറസ്റ്റ് ചെയ്തു. അടുത്തിടെയായി തമിഴ്‌നാട്ടില്‍ ലഹരിക്കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധയുണ്ടായതായി പൊലീസ് പറയുന്നു. ഈ വര്‍ഷം 380 കോടിയുടെ നിരോധിത ലഹരിവസ്തുവായ മെത്താംഫെറ്റാമൈന്‍ പൊലിസും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും പിടിച്ചെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.