26 June 2024, Wednesday
KSFE Galaxy Chits

ഇന്ത്യ‑പാക് അതിര്‍ത്തിയില്‍ മയക്കുമരുന്ന് വേട്ട; 200 കോടി വിലവരുന്ന ഹെറോയിന്‍ കണ്ടെത്തി

Janayugom Webdesk
August 22, 2021 2:42 pm

ഇന്ത്യ‑പാക് അതിര്‍ത്തിയില്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 200 കോടി രൂപ വിലമതിക്കുന്ന 40 കിലോ ഹെറോയിന്‍ അമൃത്സറിലെ ഇന്ത്യ‑പാക് അതിര്‍ത്തിക്കടുത്തുള്ള പഞ്ച്ഗ്രയന്‍ പ്രദേശത്ത് നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. പഞ്ചാബ് പൊലീസും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള കള്ളക്കടത്തുകാരുടെ വന്‍ മയക്കുമരുന്ന് കടത്തല്‍ ശ്രമം പരാജയപ്പെടുത്തിയത്. 

കുപ്രസിദ്ധ കള്ളക്കടത്തുകാരനും അമൃത്സറിലെ ഗരിന്ദ നിവാസിയുമായ നിര്‍മ്മല്‍ സിംഗ് ആണ് പാകിസ്ഥാനില്‍ നിന്ന് വരുന്ന മയക്കുമരുന്നിന് ചുക്കാന്‍ പിടിയ്ക്കുന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 40.810 കിലോഗ്രാം ഭാരമുള്ള 39 പാക്കറ്റ് ഹെറോയിന്‍ കണ്ടെടുത്തതോടെ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള കള്ളക്കടത്തുകാരുടെ ഒരു വന്‍ മയക്കുമരുന്ന് കടത്തല്‍ ശ്രമം പരാജയപ്പെട്ടതായി പൊലീസ് പറഞ്ഞു.
eng­lish summary;Drug hunt­ing on the Indo-Pak border
you may also like this video;

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.