21 January 2026, Wednesday

വിർജീനിയയിൽ ഹോട്ടൽ മുറിയില്‍ പെൺവാണിഭവും മയക്കുമരുന്ന് വിൽപ്പനയും; ഇന്ത്യൻ വംശജരായ ദമ്പതിമാരടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു

Janayugom Webdesk
വാഷിംങ്ടണ്‍
January 19, 2026 5:58 pm

യുഎസിലെ വിർജീനിയയിൽ ഹോട്ടൽ മുറിയില്‍ പെൺവാണിഭവും മയക്കുമരുന്ന് വിൽപ്പനയും നടത്തിയ ഇന്ത്യൻ വംശജരായ ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. തരുൺ ശർമ്മ, ഭാര്യ കോശ ശർമ്മ , മാർഗോ പിയേഴ്സ്, ജോഷ്വ റെഡിക്, റഷാർഡ് സ്മിത്ത് എന്നിവരടങ്ങുന്ന അഞ്ചംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഇടപാടുകാർക്കിടയിൽ കോശ ശർമ്മ ‘മാ’ എന്നും തരുൺ ശർമ്മ ‘പോപ്പ്’ എന്നുമാണ് അറിയപ്പെട്ടിരുന്നത്. ലീസിനെടുത്ത് നടത്തിയിരുന്ന ഹോട്ടലിലെ മൂന്നാം നില കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിൽപ്പനയും പെൺവാണിഭവും നടന്നിരുന്നത്. എട്ട് സ്ത്രീകളെയാണ് ഇവിടെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചത്. 

സ്ത്രീകളെ ഹോട്ടലിന് പുറത്ത് പോകാൻ പോലും അനുവാദിക്കാതെ കടുത്ത ശാരീരിക പീഡനത്തിന് ഇരയാക്കായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിർജീനിയയിൽ റെഡ് കാർപെറ്റ് ഇൻ എന്ന പേരിൽ ബിസിനസ് നടത്തുകയായിരുന്നു ദമ്പതിമാരടങ്ങുന്ന സംഘം. ലീസിനെടുത്ത ഹോട്ടലിൽ മൂന്നാം നില കേന്ദ്രീകരിച്ചായിരുന്ന് നിയമവിരുദ്ധ ഇടപാടുകൾ നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഹോട്ടലിലെ താഴത്തെ നിലകളിൽ ഇടപാടുകാരെ താമസിപ്പിച്ച് ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രവർത്തനമെന്ന് പൊലീസ് കണ്ടെത്തി. രഹസ്യ വിവരത്തെതുടർന്ന് 2025 മെയ് മുതൽ വിവിധ കാലയളവിൽ എഫ്ബിഐയുടെ രഹസ്യ ഏജന്റുമാർ ലൈംഗിക തൊഴിലാളികളായും ഉപഭോക്താക്കളായും വേശ്യാലയ ഉടമകളായുമൊക്കെ ഹോട്ടലിൽ ഒമ്പത് തവണ സന്ദർശനം നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.