15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 13, 2024
November 12, 2024
October 30, 2024
October 18, 2024
October 1, 2024
September 17, 2024
September 17, 2024
September 12, 2024
September 10, 2024

മരുന്നുക്ഷാമം; പട്ടിണി, മണിപ്പൂരില്‍ ജനങ്ങള്‍ മരിച്ചുവീഴുന്നു

ചികിത്സ ലഭിക്കാതെ ചുരാചന്ദ്പൂരിൽ 35 പേർ മരിച്ചു
Janayugom Webdesk
ഇംഫാല്‍
August 28, 2023 10:33 pm

നാലുമാസത്തോളമായി കലാപം നിലനില്‍ക്കുന്ന മണിപ്പൂരില്‍ മരുന്നുക്ഷാമവും പട്ടിണിയും കാരണം ജനങ്ങള്‍ മരിച്ചുവീഴുന്നു. മരുന്നിന്റെയും ചികിത്സയുടെയും അഭാവത്തില്‍ ചുരാചന്ദ്പൂരിൽ ഇതിനകം 35 പേർ മരിച്ചതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. കുക്കി മലയോര ജില്ലയായ ചുരാചന്ദ്പൂരിലേക്ക് അവശ്യസാധനങ്ങൾ വ്യോമമാർഗം എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി.

അക്രമവും വെടിവയ്പും നിത്യസംഭവമായതോടെ, തലസ്ഥാനമായ ഇംഫാലിൽനിന്ന് മലയോരമേഖലകളിലേക്കുള്ള അവശ്യവസ്തുക്കളുടെയും മരുന്നുകളുടെയും വിതരണം തടസപ്പെട്ടിരിക്കുകയാണ്. നേരത്തെ മലയോര പ്രദേശങ്ങളിൽ നിന്ന് ഇംഫാൽ വിമാനത്താവളത്തിലേക്ക് ഹെലികോപ്റ്റർ സർവീസ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.

അവശ്യസാധനങ്ങളുടെ വിതരണം മെയ്തി സംഘടനകള്‍ തടസപ്പെടുത്തുന്നതായാണ് കുക്കി-സോ ഗ്രൂപ്പുകളുടെ ആരോപണം. സംഘർഷം രൂക്ഷമായ സംസ്ഥാനത്ത് റോഡ് ഗതാഗതം ഉപയോഗിക്കാൻ സർക്കാരിന് കഴിയാത്ത സാഹചര്യമുണ്ട്. സംസ്ഥാനം ഇപ്പോൾ മെയ്തി, കുക്കി വിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള രണ്ട് പ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്.

നിലവില്‍ ദിമാപൂരിനെയും ഇംഫാലിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയിലും ചുരാചന്ദ്പൂർ റോഡിലും ഉപരോധം തുടരുകയാണ്. ചുരാചന്ദ്പൂരിലേക്കുള്ള പ്രവേശനം സ്ത്രീകളുടെ നേതൃത്വത്തിലുള്ള മെയ്തി ഗ്രൂപ്പുകളാണ് തടഞ്ഞിരിക്കുന്നത്. കുക്കി വിഭാഗക്കാര്‍ക്ക് ഇംഫാലിലെ വിമാനത്താവളം ഉപയോഗിക്കാനാകാത്ത സ്ഥിതിയുമുണ്ട്. നേരത്തെ മരുന്നുകൾ ലഭ്യമാക്കാൻ അയൽ സംസ്ഥാനമായ മിസോറാമിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ ഇതും പരാജയപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ കരസേനയുടെയും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), അസം റൈഫിൾസ്, മണിപ്പൂർ പൊലീസ് എന്നിവയുടെ സഹായത്തോടെ വ്യോമ മാർഗങ്ങളിലൂടെ അവശ്യമരുന്നുകള്‍ എത്തിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
Eng­lish sum­ma­ry; drug short­age; Peo­ple are dying of star­va­tion in Manipur
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.