കേരളത്തിലേക്ക് ലഹരിക്കടത്തിയ നൈജീരിയ സ്വദേശി തൃശൂര്‍ പൊലീസിന്റെ പിടിയില്‍. നൈജീരിയന്‍ സ്വദേശി എബുക്ക വിക്ടര്‍ ആണ് പിടിയിലായത്. ഡല്‍ഹിയിലെ നൈജീരിയന്‍ കോളനിയില്‍ എത്തിയാണ് തൃശൂര്‍ സിറ്റി പൊലീസ് ഇയാളെ പിടികൂടിയത്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ മെയില്‍ മണ്ണുത്തിയില്‍ നിന്ന് 196 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിനെ സഹായകമായത്.
കേസില്‍ അന്ന് പിടിയിലായ ചാവക്കാട് സ്വദേശി ബാര്‍ഹനുദ്ധീനെ ചോദ്യംചെയ്തതില്‍ നിന്നാണ് വിദേശികളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. സുഡാന്‍ സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലി, പാലസ്തീന്‍ സ്വദേശി ഹസന്‍ എന്നിവരിലേക്ക് അന്വേഷണം എത്തി. കര്‍ണ്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്കിടയിലാണ് ഇവരുടെ ശൃംഖല കൂടുതലായി പ്രവര്‍ത്തിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് രണ്ട് മാസം മുന്‍പാണ് ഇവരെ അറസ്റ്റ്ചെയ്തു. ഇവരാണ് പിന്നീട് നൈജീരിയന്‍ പൗരനെ കുറിച്ച് പൊലീസിനോട് പറഞ്ഞത്. ന്യൂഡല്‍ഹി സാകേത് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ തൃശ്ശൂരിലേയ്ക്ക് എത്തിച്ചത്.
English Summary:Drug smuggling to Kerala; A native of Nigeria arrested in Thrissur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.