
ഫെന്റനൈൽ ഉൾപ്പെടെയുള്ള നിരോധിത മയക്കുമരുന്നുകൾ കടത്തിയതിന് രണ്ട് ഇന്ത്യക്കാർക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി. ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫിസ് ഇന്ത്യ ആസ്ഥാനമായുള്ള ഒരു ഓൺലൈൻ ഫാർമസിക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. നിയമാനുസൃതമായ ഔഷധ ഉൽപ്പന്നങ്ങളായി ചിത്രീകരിച്ച് ലക്ഷക്കണക്കിന് വ്യാജ ഗുളികകൾ യുഎസിലേക്ക് എത്തിച്ചെന്ന കേസിലാണ് സാദിഖ് അബ്ബാസ് ഹബീബ് സയ്യിദ്, ഖിസാർ മുഹമ്മദ് ഇഖ്ബാൽ ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ഫെന്റനൈൽ, ഫെന്റനൈൽ അനലോഗ്, മെത്താംഫെറ്റാമൈൻ എന്നിവ ഗുളികകളില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെയും യുഎസിലെയും കള്ളക്കടത്തുകാരുമായി ചേർന്ന് വ്യാജ ഗുളികകൾ വിതരണം ചെയ്യുന്നതിനായി സയ്യിദും ഷെയ്ഖും പ്രവർത്തിച്ചിരുന്നുവെന്നാണ് ആരോപണം. 2024 സെപ്റ്റംബറിൽ ന്യൂയോർക്കിലെ ഒരു ഫെഡറൽ ഗ്രാൻഡ് ജൂറി മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ഇരുവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.