24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 23, 2024
December 22, 2024
December 21, 2024
December 21, 2024
December 19, 2024
December 18, 2024
December 18, 2024
December 17, 2024

കൈക്കുഞ്ഞുമായി മയക്കുമരുന്ന് കടത്തല്‍; ദമ്പതികള്‍ അറസ്റ്റില്‍

Janayugom Webdesk
കാസര്‍കോട്
November 26, 2022 7:02 pm

കൈക്കുഞ്ഞുമായി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ദമ്പതികളെ പൊലീസ് പിടികൂടി. കാസര്‍കോട് പള്ളത്ത് സ്വദേശി ടി എച്ച് റിയാസും ഭാര്യ കൂത്തുപറമ്പ് തോലമ്പ്ര സ്വദേശി സുമയ്യയുമാണ് എംഡിഎംഎയുമായി പിടിയിലായത്. ഒരുവയസ്സുള്ള കുട്ടിക്കൊപ്പമാണ് ഇവര്‍ കാറില്‍ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. പിടിയിലായ റിയാസ് കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.

വെള്ളിയാഴ്ച രാത്രി നീലേശ്വരം കോട്ടപ്പുറത്തുവെച്ച് പൊലീസ് കൈ കാണിച്ചിട്ടും റിയാസ് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഇതോടെ വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ ഒളിപ്പിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്.

Eng­lish Sum­ma­ry: drug traf­fick­ing with an infant; The cou­ple was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.