16 December 2025, Tuesday

Related news

December 16, 2025
December 16, 2025
December 15, 2025
December 14, 2025
December 13, 2025
December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 7, 2025

7.39 കോടിയുടെ മയക്കുമരുന്ന് പിടികൂടി; 7 പേർ അറസ്റ്റിൽ

Janayugom Webdesk
ഗുവാഹത്തി
January 1, 2023 5:45 pm

മിസോറാമിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 7.39 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. ഏഴ് പേരെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കളിൽ മെത്താംഫെറ്റാമിൻ ഗുളികകൾ, ഹെറോയിൻ, വിദേശ സിഗരറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ഐസ്വാൾ ജില്ലയിലെ തുയ്ഖുർഹ്ലുവിൽ നടത്തിയ റെയ്ഡിൽ 6.66 കോടി രൂപ വിലമതിക്കുന്ന 20,000 മെത്താംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുത്തു. വാഹനത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു.

പരിശോധനയിൽ നാല് കള്ളക്കടത്തുകാരെ പിടികൂടിയതായും അവർ കൂട്ടിച്ചേർത്തു. മറ്റൊരു ഓപ്പറേഷനിൽ മ്യാൻമർ അതിർത്തിയിലെ ചമ്പായി ജില്ലയിലെ സോഖൗതർ ഗ്രാമത്തിൽ നിന്ന് അസം റൈഫിൾസ് 41.60 ലക്ഷം രൂപയുടെ വിദേശ സിഗരറ്റുകൾ പിടിച്ചെടുത്തു. മൂന്ന് കള്ളക്കടത്തുകാരെ പിടികൂടിയ ചമ്പൈ ജില്ലയിലെ ചമ്പായി-ഐസ്‌വാൾ റോഡിൽ നടത്തിയ ഓപ്പറേഷനിൽ 31.05 ലക്ഷം വിലമതിക്കുന്ന ഹെറോയിനും പിടികൂടി. മ്യാൻമറുമായുള്ള അതിർത്തിയിലൂടെ വൻതോതിൽ മെതാംഫെറ്റാമൈൻ ഗുളികകളും മറ്റ് വിവിധ മരുന്നുകളും മിസോറാമിലേക്ക് കടത്തുന്നുണ്ടെന്നാണ് വിവരം.

Eng­lish Sum­ma­ry: Drugs Worth ₹ 7.39 Crore Seized In Mizoram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.