
കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്‌ഡുകളില്‍ ഏകദേശം 1,980 കോടി രൂപ വിലമതിക്കുന്ന 1,33,965 കിലോഗ്രാം ലഹരിമരുന്നുകൾ പിടികൂടി. വിവിധ ലഹരിക്കടത്ത് കേസുകളിലായി 25 വിദേശികൾ ഉൾപ്പെടെ 994 പേരെയാണ് ഏജൻസി അറസ്റ്റ് ചെയ്തത്. ആകെ 447 കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ എൻസിബി വലിയ പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2024‑ൽ 60.8 ശതമാനമായിരുന്ന ശിക്ഷാ നിരക്ക് 2025‑ൽ 66.8 ശതമാനമായി ഉയർന്നു. 131 കേസുകളിലായി 265 പേരെയാണ് കോടതി ശിക്ഷിച്ചത്.
ശിക്ഷിക്കപ്പെട്ടവരിൽ 39 പേർക്ക് നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷയായ 20 വർഷം തടവ് ലഭിച്ചു. 210 പേർക്ക് 10 വർഷമോ അതിലധികമോ തടവ് ശിക്ഷയും വിധിച്ചു. കുറ്റവാളികളിൽ നിന്ന് ആകെ 3.3 കോടി രൂപ പിഴയായും ഈടാക്കി. ഒൻപത് വിദേശ പൗരന്മാരും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സിന്തറ്റിക് ഡ്രഗ്‌സ്, അനധികൃത മരുന്നുകൾ എന്നിവയുടെ കടത്ത് തടയാൻ അന്താരാഷ്ട്ര തലത്തിൽ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് എൻസിബി നടത്തിയത്. ഇതിന്റെ ഭാഗമായി ‘ഓപ്പറേഷൻ ക്രിസ്റ്റൽ ഫോർട്രസ്’, ‘ഓപ്പറേഷൻ കെറ്റാമെലോൺ’, ‘ഓപ്പറേഷൻ മെഡ് മാക്സ്’ തുടങ്ങിയ വൻ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.