3 January 2026, Saturday

ട്രാൻസ്‌പോർട്ട് ബസില്‍ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു; യുവാവിനെ ഇറക്കിവിട്ടു

Janayugom Webdesk
ഹുബ്ബള്ളി
February 23, 2023 3:22 pm

കർണ്ണാടകയില്‍ ബസില്‍ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ച് യുവാവ്. ഹൂബ്ലി ജില്ലയിൽ ചൊവ്വാഴ്ച രാത്രി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ കീഴിലുള്ള ഒരു പൊതു ബസിൽ വച്ചായിരുന്നു സംഭവം. 32 കാരനായ യുവാവിനെതിരെ യാത്രക്കാരിയായ യുവതി പരാതി നല്‍കി. മദ്യപിച്ചിരുന്ന യുവാവ് യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിക്കുകയായിരുന്നു.

വിജയ്പുരയിൽ നിന്ന് മംഗലാപുരത്തിലേക്ക് പോവുകയായിരുന്നു ബസ്. ഹിബ്ബള്ളിയ്ക്ക് അടുത്തുള്ള കിരേസൂരിലെ ഒരു ഹോട്ടലിന് മുന്നിൽ ഭക്ഷണം കഴിക്കാനായി നിർത്തിയപ്പോഴാണ് യുവാവ് വനിതാ യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ചത്. ബസിൽ നിന്നും എല്ലാവരും ഇറങ്ങിയപ്പോൾ 32 കാരൻ സീറ്റിൽ മൂത്രമൊഴിക്കുകയായിരുന്നു.

തിരികെ ബസിലേക്കെത്തിയപ്പോഴാണ് പെൺകുട്ടി സീറ്റിന് സമീപം മൂത്രം കണ്ടതിനെ തുടർന്ന് ഡ്രൈവറോടും കണ്ടക്ടറോടും പരാതിപ്പെട്ടത്. തുടർന്ന് ഇരുവരും ചേർന്ന് യുവാവിനെ ചോദ്യം ചെയ്തു. സഹയാത്രികരോടും ബസ് ജീവനക്കാരോടും ഇയാൾ മോശമായി പെരുമാറി. നിയന്ത്രിക്കാനാകാതെ വന്നതോടെ യാത്രക്കാർ ഇയാളെ ഇറക്കി വിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Eng­lish Sum­ma­ry: Drunk man uri­nates on female pas­sen­ger’s seat in Kar­nata­ka bus
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.