19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 8, 2024
October 17, 2024
August 16, 2024
July 12, 2024
June 20, 2024
May 10, 2024
April 5, 2024
January 12, 2024
September 29, 2023
September 27, 2023

മദ്യപിച്ചെത്തിയ യുവതി തെരുവ് ഗായകന്റെ പണം കവര്‍ന്നു; വീഡിയോ

Janayugom Webdesk
വാഷിങ്ടണ്‍
September 29, 2023 6:32 pm

മദ്യപിച്ചെത്തിയ യുവതി തെരുവ് ഗായകന്‍റെ പണം കവർന്നു. അമേരിക്കയിലെ ജോർജിയയിലാണ് സംഭവം. യുവതി പിയാനോ തട്ടിയിടുകയും പണം കവരുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്​. ആൻഡ്രൂ എന്ന തെരുവ് കലാകാരന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇയാൾ തെരുവിൽ ബില്ലി ജോയലിന്‍റെ “പിയാനോ മാൻ” എന്ന ഗാനം അവതരിപ്പിക്കുകയായിരുന്നു.

ഇതിനിടയിലേക്ക് മൂന്നാല് പേര്‍ പാട്ട് കേള്‍ക്കാനായി അദ്ദേഹത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. ഇതിനിടെ ഒരു സ്ത്രീ വന്ന് ആദ്യം പിയാനോയില്‍ ശക്തമായി അമര്‍ത്തുന്നു. പിന്നീട്​ അവര്‍ ഇവിടെ നിന്നും പോകുന്നു. കുറച്ച് കഴിഞ്ഞ് ഇവര്‍ തിരിച്ചെത്തുകയും പിയാനോ തള്ളിയിടുകയും ചെയ്യുന്നു. പിന്നാലെ യുവതി, ആന്‍ഡ്രൂവിന് ലഭിച്ച പണം എടുത്തുകൊണ്ട് സ്ഥലം വിടുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ യുവതിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

Eng­lish Summary:Drunk woman robs street singer of mon­ey; Video
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.