3 May 2024, Friday

Related news

September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 5, 2023
September 5, 2023

നാളെ മുതല്‍ എട്ട് വരെ പുതുപ്പള്ളിയിൽ ഡ്രൈ ഡേ

Janayugom Webdesk
കോട്ടയം
September 2, 2023 9:12 pm

ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സെപ്റ്റംബർ 3,4,5,8 തീയതികളിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ മദ്യനിരോധനം(ഡ്രൈ ഡേ) ഏർപ്പെടുത്തി സർക്കാർ ഉത്തരവായി. ഞായറാഴ്ച(സെപ്റ്റംബർ മൂന്നിന്) വൈകിട്ട് ആറു മുതൽ പോളിങ് ദിനമായ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് ആറു വരെയും വോട്ടെണ്ണൽ ദിവസമായ സെപ്റ്റംബർ എട്ടിന് പുലർച്ചെ 12 മുതൽ അർധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്.
വോട്ടെടുപ്പ് വീണ്ടും നടത്തേണ്ടിവന്നാൽ ആ ദിവസത്തിനും ഡ്രൈ ഡേ ബാധകമായിരിക്കും.

ഡ്രൈ ഡേ കാലയളവിൽ പുതുപ്പള്ളി നിയോജമണ്ഡലത്തിന്റെ പരിധിയിൽ ഹോട്ടൽ, ഭോജനശാലകൾ, മറ്റേതെങ്കിലും കടകൾ, പൊതു-സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യമോ സമാനമായ വസ്തുക്കളോ വിൽക്കാനോ, നൽകാനോ, വിതരണം ചെയ്യാനോ പാടില്ല.
മദ്യക്കടകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബുകൾ, തുടങ്ങി മദ്യം വിൽക്കുന്ന/വിളമ്പുന്ന മറ്റിടങ്ങളിൽ ഈ ദിവസങ്ങളിൽ ആർക്കും മദ്യം വിൽക്കാനോ വിളമ്പാനോ പാടില്ല. മദ്യം കൈവശം വയ്ക്കാനും വിതരണം ചെയ്യാനും പലവിഭാഗത്തിലുള്ള ലൈസൻസുകളുണ്ടെങ്കിലും ക്ലബുകൾ,
സ്റ്റാർ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്കും ഈ ദിവസങ്ങളിൽ മദ്യം നൽകാൻ അനുമതിയില്ല. വ്യക്തികൾക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് ഈ കാലയളവിൽ വെട്ടിക്കുറയ്ക്കുന്നതും ലൈസൻസില്ലാതെ മദ്യം സൂക്ഷിക്കുന്നതിനെതിരേയുള്ള എക്‌സൈസ് നിയമത്തിലെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുന്നതുമാണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.

Eng­lish Sum­ma­ry: Dry day in Pudu­pal­ly from tomor­row till eight

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.