22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
November 23, 2024
November 1, 2024
May 16, 2024
April 8, 2024
February 5, 2024
January 26, 2024
January 2, 2024
November 25, 2023
October 22, 2023

ദുബായ് ഭരണാധികാരി മുന്‍‍ ഭാര്യക്ക് നല്‍കേണ്ടത് 5527 കോടി രൂപ; ഞെട്ടിച്ച് വിവാഹമോചനം

Janayugom Webdesk
ലണ്ടൻ
December 22, 2021 8:49 pm

ദുബായ്‌ ഭരണാധികാരി ഷെയ്‌ഖ്‌ മൊഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മഖ്‌ദൂം ആറാം ഭാര്യ ഹയ ബിന്റ്‌ അൽ ഹുസൈനുമായുള്ള വിവാഹമോചന നടപടികള്‍ ഒത്തുതീര്‍പ്പാക്കുന്നതിനായി 73 കോടി ഡോളർ (5527 കോടി രൂപ) നൽകണമെന്ന്‌ ബ്രിട്ടീഷ്‌ കോടതി. രണ്ടു മക്കളുടെ പരിപാലനത്തെ ചൊല്ലി ഇരുവരും തമ്മിൽ നിലനിൽക്കുന്ന തർക്കം പരിഗണിക്കുന്ന ലണ്ടനിലെ കുടുംബകോടതിയുടേതാണ്‌ ഉത്തരവ്‌. മൂന്നുമാസത്തിനകം ഒറ്റത്തവണയായി തുക നൽകണം. ജോർദാൻ ഭരണാധികാരി അബ്ദുള്ളയുടെ അർധസഹോദരി കൂടിയായ ഹയ നിലവിൽ ബ്രിട്ടനിലാണ്‌. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

ബ്രിട്ടനിലെ ബംഗ്ലാവുകളുടെ നടത്തിപ്പ്‌, പന്തയക്കുതിരയുടെ ചെലവുകൾ, ഭാവിയിലേക്കുള്ള കരുതൽ നിക്ഷേപം എന്നിവയ്ക്കായി ഇത്രയും പണം ആവശ്യമാണെന്ന് ഹയ കോടതിയെ ബോധിപ്പിക്കുകയായിരുന്നു. എന്നാല്‍ ഹയ ആവശ്യപ്പെട്ട തുകയുടെ പകുതി നല്‍കാനാണ് കോടതി ഉത്തരവായത്. കൂടാതെ, പതിനാലും ഒമ്പതും വയസുള്ള മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 1.26 കോടി പൗണ്ട്‌ നൽകണം. കുട്ടികളുടെ മറ്റ്‌ ചെലവുകൾക്കായി പ്രതിവർഷം 1.12 കോടി പൗണ്ട്‌ പ്രത്യേകമായി നൽകാനും ഉത്തരവിട്ടു.

ENGLISH SUMMARY;Dubai ruler owes ex-wife Rs 5,527 crore
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.