യുവകലാ സാഹിതിയുടെ ദുബായ് യൂണിറ്റ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. ദുബായ് റിവാഖ് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന സമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ ആർ ലതാദേവി സമ്മേളനത്തെ അഭിസംബോധന ചെയ്തു. പ്രതിനിധി സമ്മേളത്തിൽ പ്രശാന്ത് ആലപ്പുഴ,വിൽസൺ തോമസ്, സുഭാഷ് ദാസ്, ബിജു ശങ്കർ, നമിത സുബീർ എന്നിവർ ആശംസപ്രസംഗം നടത്തി.
സെക്രട്ടറി റോയ് നെല്ലിക്കോട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യുവകലാസാഹിതി ദുബായ് യൂണിറ്റിന്റെ ഭാരവാഹികളായി ജോൺ ബിനോ കാർലോസ് (പ്രസിഡന്റ് ) സർഗ്ഗ റോയ് (സെക്രട്ടറി ) അക്ഷയ സന്തോഷ് (ട്രഷറർ ) സനോജ് കരിമ്പിൽ ( വൈസ് പ്രസിഡന്റ് ) ഷെരിറ്റ് പീറ്റർ ( ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.