18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 14, 2025
April 13, 2025
April 8, 2025
April 7, 2025
April 6, 2025
March 13, 2025
March 10, 2025
March 5, 2025

ആറാട്ടുപുഴ പൂരത്തിനിടെ ആനകൾ ഇടഞ്ഞോടി; നിരവധി പേർക്ക് പരിക്കേറ്റു

Janayugom Webdesk
തൃശൂര്‍
March 23, 2024 9:28 am

തൃശൂരിൽ ആറാട്ടുപുഴ പൂരത്തിനിടെ ആനകൾ ഇടഞ്ഞോടി. നിരവധി പേർക്ക് പരിക്കേറ്റു. അമ്മത്തിരുവടി വിഭാഗത്തിന്റെയും തൊട്ടിപ്പാൾ ഭഗവതി വിഭാഗത്തിന്റെയും ആനകളാണ് പൂരത്തിനിടെ ഇടഞ്ഞത്. ഉപചാരം ചൊല്ലൽ ചടങ്ങിനായി നേർക്കു നേരെ നിന്ന ആനകൾ രണ്ടും പരസ്പരം കൊമ്പ് കോർക്കുകയായിരുന്നു. തുടർന്ന് ഒന്നിനു പിന്നാലെ മറ്റൊന്നായി ആനകൾ ഇടയുകയായിരുന്നു. ആനയിടഞ്ഞതു കണ്ട് ചിതറിയോടിയാണ് നിരവധി പേർക്ക് പരിക്കേറ്റത്. ഇതിനിടെ ആനപ്പുറത്ത് നിന്ന് വീണ ഒരാൾക്ക് ആനയുടെ ചവിട്ടേറ്റതായും സൂചനയുണ്ട്. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ആന തൊട്ടിപ്പാൾ ഭഗവതിയുടെ ആനയെ കുത്തിയതാണ് സംഭവത്തിന് തുടക്കം.

Eng­lish Summary:During Aratupuzha Pooram, ele­phants ran into each oth­er; Many peo­ple were injured

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.