
വീയപുരം, കരിച്ചാലിൽ വീട് നിർമ്മാണത്തിനിടയിൽ മേൽക്കൂര ഇടിഞ്ഞുവീണ് തൊഴിലാളികൾക്ക് പരിക്ക്. കാരിച്ചാൽ എടോടിൽ ഷിജുവിന്റെ വീടിന്റെ ഒരു ഭാഗം ആണ് തകർന്നു വീണത്. ബംഗാളി സ്വദേശി ഓപ്പു മണ്ഡൽ (38) ചെറുതന ആനാരീ സ്വദേശി വിനീഷ് എന്നിവർക്ക് ആണ് പരിക്ക് പറ്റിയത്. നാട്ടുകാരും ഫയർഫോഴ്സും, പോലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ തൊഴിലാളികളെ സംഭവം സ്ഥലത്തുനിന്നും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.