2 January 2026, Friday

Related news

December 24, 2025
November 13, 2025
November 12, 2025
November 2, 2025
October 27, 2025
October 20, 2025
October 11, 2025
October 8, 2025
August 30, 2025
August 30, 2025

ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച്‌ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

Janayugom Webdesk
തിരുവനന്തപുരം
November 1, 2024 1:02 pm

ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച്‌ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. വിഴിഞ്ഞത്താണ് സംഭവം നടന്നത്. മാംസഭാഗങ്ങള്‍ വേര്‍പെട്ടതിനെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മുല്ലൂര്‍ തലയ്ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ (20) വലതുകൈപ്പത്തിയാണ് അമിട്ട് പൊട്ടി തകര്‍ന്നത്.

നയനും സുഹൃത്തുക്കളും വീട്ട് മുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ച്‌ ദീപാവലി ആഘോഷിക്കുകയായിരുന്നു. ഇതിനിടെ ഒരു അമിട്ട് കത്തിച്ച്‌ റോഡിലേയ്ക്ക് എറിഞ്ഞെങ്കിലും പൊട്ടിയിരുന്നില്ല. ഇതിന് ശേഷം നയനും സുഹൃത്തുക്കളും ചേര്‍ന്ന് മറ്റ് പടക്കങ്ങള്‍ പൊട്ടിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഇതിനിടെ റോഡിലൂടെ ലോറി വരുന്നത് നയന്റെ ശ്രദ്ധയില്‍പ്പെട്ടു. റോഡില്‍ കിടന്ന അമിട്ട് എടുത്തു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഉടന്‍ തന്നെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് നയനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ എത്തിച്ചു. കൈപ്പത്തിയില്‍ നിന്ന് വേര്‍പെട്ട ഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതോടെ ബന്ധുക്കളുടെ സമ്മതത്തോടെ യുവാവിന്റെ കൈപ്പത്തി മുറിച്ചു നീക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.