23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026

ഉത്സവാഘോഷങ്ങള്‍ക്കിടെ ക്രെയിന്‍ തകർന്ന് വീണു; നാല് പേര്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
റാണിപേട്ട്
January 23, 2023 12:52 pm

തമിഴ്നാട്ടിൽ ക്രെയ്ൻ തകർന്ന് നാലു മരണം. അഞ്ചുപേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ റാണിപേട്ടിലുള്ള ദ്രൗപതി ക്ഷേത്രത്തിലാണ് സംഭവം. ക്രെയ്നിലാണ് വിഗ്രഹം വഹിച്ചിരുന്നത്. രാത്രി 8.15 ഓടെയാണ് അപകടമുണ്ടായത്.വിഗ്രഹത്തിലേക്ക് ഭക്തർ നൽകുന്ന പൂമാലകൾ സ്വീകരിക്കാനായി എട്ടുപേർ കെയ്നിൽ കയറിയിരുന്നു. ഇതിനിടെയാണ് ക്രെയ്ന്‍ തകര്‍ന്ന് വീണത്. 

പൊങ്കലിനു ശേഷം നടക്കുന്ന ദ്രൗപതി അമ്മൻ ആഘോഷത്തോടനുബന്ധിച്ചുള്ള ഘോഷയാത്രക്കിടെയാണ് അപകടം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രണ്ട് തട്ടായിക്കിടക്കുന്ന ഭൂമിയിലാണ് ക്രെയ്ൻ നിന്നിരുന്നത്. ഇതാകാം കെയ്ന്‍ തകരാൻ കാരണമായതെന്ന് കരുതുന്നു. ക്രെയ്ൻ ഓപറേറ്ററെ കസ്റ്റഡിയലെടുത്തിട്ടുണ്ട്. ആഘോഷത്തിൽ ക്രെയ്ൻ ഉപയോഗിക്കാൻ അനുമതിയില്ലായിരുനെനന്ന് അധികൃതർ പറഞ്ഞു. അന്വേഷണം നടന്നു വരികയാണെന്ന് റാണിപേട്ട് പൊലീസ് സൂപ്രണ്ട് പറഞ്ഞു. 

Eng­lish Summary:During the fes­tiv­i­ties, the crane col­lapsed; A trag­ic end for four people

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.