ആലപ്പുഴയില്‍ ഓണാഘോഷത്തിനിടെ അഭിഭാഷകന്റെ തലയടിച്ചുപൊട്ടിച്ചതായി പരാതി. അഭിഭാഷകനായ രതീഷിന്റെ തലയാണ് മറ്റൊരു അഭിഭാഷകന്‍ ജയദേവ് അടിച്ചുപൊട്ടിച്ചത്. മറ്റൊരാളെ കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്തതിനാണ് അക്രമമുണ്ടായത്. ഓണാഘോഷത്തിന്റെ ചിത്രം പകര്‍ത്താന്‍ എത്തിയ ഫോട്ടോഗ്രാഫറെയാണ് ജയദേവ് കൈയ്യേറ്റം ചെയ്തത്. ഇത് ചോദ്യംചെയ്ത രതീഷിനെ പിന്നീട് ജയദേവ് ആക്രമിക്കുകയായിരുന്നു. രതീഷിന്റെ തലയ്ക്ക് കല്ല് കൊണ്ട് ഇടിച്ചാണ് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ അഡ്വ. രതീഷ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രതീഷിന്റെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.