11 January 2026, Sunday

Related news

January 11, 2026
January 9, 2026
January 9, 2026
January 7, 2026
January 5, 2026
January 4, 2026
January 3, 2026
January 3, 2026
December 30, 2025
December 28, 2025

പാലക്കാട് ജില്ലയില്‍ രണ്ടാം ദിനവും ഭൂചലനം

Janayugom Webdesk
പാലക്കാട്
June 16, 2024 8:04 pm

തുടർച്ചയായി രണ്ടാം ദിവസവും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ പുലർച്ചെ 3.55നാണ് ഭൂചലനമുണ്ടായത്. തൃത്താല മണ്ഡലത്തിലെ തിരുമിറ്റക്കോട് മേഖലയിലാണ് രണ്ടാം ദിവസവും ഭൂമി കുലുങ്ങിയത്. പുലർച്ചെയായതിനാൽ പലരും അറിഞ്ഞില്ലെന്നും രാവിലെയാണ് ശ്രദ്ധിച്ചതെന്നും പറയുന്നു. രണ്ടു വീടുകളുടെ ഭിത്തിയിൽ വിള്ളലുണ്ടായി. ശനിയാഴ്ച രാവിലെയും ഇവിടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച തീവ്രത മൂന്ന് രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. എന്നാൽ ഇതിലും ദുർബലമായ 2.9 രേഖപ്പെടുത്തിയ ഭൂകമ്പമാണെന്ന് ജിയോളജി വകുപ്പ് സ്ഥിരീകരിച്ചു. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കി. 

Eng­lish Summary:Earthquake in Palakkad dis­trict for the sec­ond day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.