15 December 2025, Monday

Related news

December 9, 2025
December 7, 2025
December 7, 2025
December 4, 2025
November 23, 2025
November 21, 2025
November 9, 2025
November 5, 2025
November 3, 2025
November 3, 2025

കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം

Janayugom Webdesk
കാസർകോട്
February 8, 2025 10:00 am

ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളുടെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ബളാൽ, കള്ളാർ, കോടോത്ത്, പരപ്പ, മാലോത്ത്, വെസ്റ്റ് എളേരി എന്നീ വില്ലേജ് പരിധികളിൽ ഇന്ന് പുലർച്ചെ 1.35 ഓടെയാണ് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടത്. നാലഞ്ച് സെക്കന്റ് സമയം അസാധാരണ ശബ്ദവും കേട്ടു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഹൊസ്ദുർഗ് താലൂക്കിലെ ചീമേനി വില്ലേജിലെ അമ്മംകോട് ഭാഗത്തും മടിക്കൈ വില്ലേജിൽ ബങ്കളം പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിമിരി വില്ലേജിൽ പിലാവളപ്പ് പ്രദേശത്ത് ഇന്നലെ രാത്രി 1.10 മണിക്ക് ഭൂമി കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.