
ജപ്പാനില്‍ 6.7 തീവ്രത രേഖപ്പെടുത്തി ഭൂചലനം. ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഇവാട്ടെ ഉൾപ്പെടെയുള്ള ദ്വീപുകളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തീരപ്രദേശങ്ങളിലെ ജനവാസം ഒഴിപ്പിച്ചുതുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സാൻറികുവിന് സമീപം പസഫിക്കിൽ ഏകദേശം 10 കിലോമീറ്റർ താഴ്ചയിലാണ്. അതിനാല്‍ ഏകദേശം ഒരു മീറ്റർ (മൂന്ന് അടി, മൂന്ന് ഇഞ്ച്) വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജപ്പാൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (എൻഎച്ച്കെ) അറിയിച്ചു. വലിയ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം തൊഹോകു ഷിങ്കൻസെൻ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു. ഷിൻ‑അമോറി സ്റ്റേഷനുകൾക്കിടയിൽ റെയിൽ ഗതാഗതം നിർത്തി.
തീരത്ത് നിന്ന് മാറിത്താമസിക്കാനും പ്രദേശത്ത് ഉണ്ടായേക്കാവുന്ന തുടർചലനങ്ങൾക്കും സുനാമി തിരമാലകൾക്കും എതിരെ ജാഗ്രത പാലിക്കാനും പ്രധാനമന്ത്രി സനേ തകായിച്ചി മുന്നറിയിപ്പ് നൽകി. അടുത്ത കുറച്ച് ദിവസങ്ങളിൽ സമാനമായതോ അതിലുംശക്തമായതോ ആയ ഭൂകമ്പങ്ങൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.